Latest NewsNewsIndia

ഇരട്ടപ്പദവിയില്‍ ആപ്പ് എം എൽ എ മാരെ അയോഗ്യരാക്കണമെന്ന വാദം; തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക തീരുമാനം എടുത്തു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി ഇരട്ട പദവി വിവാദത്തിൽ വാദം കേള്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.ആം ആദ്മി പാര്‍ട്ടി 20 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് നിയമ വിരുദ്ധമായി പരാതിക്കാരൻ ചൂണ്ടിക്കാണിച്ചത്. ഇരട്ട പദവി ആയതിനാൽ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പ്രതിഫലം പറ്റുന്ന ജോലിയാണ് പാര്‍ലമെന്ററി സെക്രട്ടറിമാരുടേതെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.ആരോപണ വിധേയരായ എം എൽ എ മാരെ അയോഗ്യരാക്കിയാൽ ഡൽഹിയിൽ ഉടനെ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മീഷനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

ഡല്‍ഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവര്‍ണറാണു ഭരണാധികാരിയെന്നും ഈ കേസിൽ ഹൈക്കോടതി വിധിച്ചിരുന്നു.ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് 21 എം എൽ എ മാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി ഡൽഹി സർക്കാർ നിയമിച്ചത്.ഈ ഉത്തരവ് ഡൽഹി ഹൈ കോടതി റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button