ചെറിയ പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍. ഇത്തവണ ആഴ്ചയുടെ ആദ്യ ദിനം തന്നെ ചെറിയ പെരുന്നാൾ എത്തുന്നതിനാൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് പ്രമുഖ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് നീണ്ട അവധിയായിരിക്കും ലഭിക്കുക. അതിനാൽ നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുവാൻ നിരവധി മലയാളികൾ തയാറായി കഴിഞ്ഞു.
യുഎഇ യിൽ വിവിധ സംഘടനകളും ഇവന്റ് മാനേജ്മെന്റ് കമ്പനികളും ഇതിനോടകം തന്നെ പെരുന്നാള്‍ പരിപാടികൾ സംഘടിപ്പിച്ച് കഴിഞ്ഞു. അതോടൊപ്പം തന്നെ അധികൃതർ ഗതാഗത തടസ്സം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ആരംഭിച്ചു. ദുബായ് മെട്രോ, ട്രാം തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും അധികമായി സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ അപായ മുന്നറിയിപ്പുകളും ഗതാഗത പരിഷ്കാരങ്ങളും അനുസരിച്ച് മാത്രമെ പെരുന്നാള്‍ ആഘോഷങ്ങള്‍ നടത്താവൂ എന്നും കുട്ടികളുമായും മറ്റും ബീച്ചുകളില്‍ പോകുന്ന രക്ഷിതാക്കള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഷാര്‍ജയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റിലും ദുബായിലെ നൈഫ് സൂഖ് മാര്‍ക്കറ്റുകളിലും ഇന്ന് പുലരും വരെ ഉപഭോക്താക്കളെ കൊണ്ട് നിറയുമെന്നാണ് കരുതുന്നത്,അതിനാൽ ഗതാഗത കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള മിക്ക റോഡുകളിലും താല്‍കാലിക ട്രാഫിക് പരിഷ്കാരങ്ങള്‍ അധിക്രതര്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments