ന്യൂഡൽഹി: പാൽ ഇറക്കുമതി വിലക്ക് നീട്ടി ഇന്ത്യ. പാലും അനുബന്ധ ഉത്പന്നങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഒരു വർഷത്തേക്ക് കൂടി തുടരുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം 2018 ജൂൺ 23വരെ വിലക്ക് നീട്ടിയെന്നാണ് സൂചന.
പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെലാമിൻ എന്ന രാസവസ്തുകണ്ടെത്തിയതിനേത്തുടർന്നാണ് ചെനയിൽ നിന്ന് പാലും പാൽ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ 2008ൽ വിലക്കേർപ്പെടുത്തിയത്.
Post Your Comments