Latest NewsNewsInternational

ശക്തമായ മണ്ണിടിച്ചില്‍ : നൂറിലധികം പേര്‍ മണ്ണിനടിയില്‍

ബീജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ വന്‍ ദുരന്തം. ശക്തമായ മണ്ണിടിച്ചിലാണ് പ്രവിശ്യയിലെ സിന്‍മോ ഗ്രാമത്തിലുണ്ടായത്.40 ലധികം വീട് പൂര്‍ണമായും തകരുകയും നൂറിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടുവെന്നാണ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. സിചുവാന്‍ പ്രവിശ്യയിലെ മാവോസിയന്‍ കൗണ്ടിയിലാണ് ദുരന്തമുണ്ടായ ഗ്രാമം. ഇവിടുത്തെ മല ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ ഭൂമി കീഴ്മേല്‍ മറിഞ്ഞ അവസ്ഥയായി. ഇനിയും മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ ജീവനോടെ കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കും. മിനിജിയാങ് നദിയുടെ ഒഴുക്ക് പൂര്‍ണമായും നിലച്ച മട്ടാണ്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ദുരന്തം. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മയലിടിഞ്ഞുവീണത്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button