KeralaLatest NewsNews

ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന 

കോഴിക്കോട്: നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. കോഴിക്കോട് ജില്ലയിലെ ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തി.വില്ലേജ് അധികൃതര്‍ കെെക്കൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ജോയി ആത്മഹത്യ ചെയതത്.

ജോയിയുടെ ഭൂരേഖകളില്‍ തിരുത്തലുകള്‍ നടന്നെന്ന വിവരത്തെ തുടര്‍ന്നാണ് കോഴിക്കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്.തിരുത്തിയ രേഖകള്‍ കാണണം എന്നാവശ്യപ്പെട്ട് ജോയിയുടെ സഹോദരങ്ങള്‍ വില്ലേജ് ഓഫീസില്‍ എത്തി. രേഖകള്‍ കാണാതെ പോകാന് തയാറാകില്ലെന്നും അവര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button