ബംഗളൂരു: വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്.ഒ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. ദൗത്യം വിജയകരമാണെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് -രണ്ടും, 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐഎസ്ആർഒ ഒറ്റവിക്ഷേപണത്തിൽ ഭ്രമണപഥത്തിലെത്തിക്കുന്നത്. കര്‍ട്ടോസാറ്റ് -രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമുണ്ട്.
ബ്രിട്ടന്, അമേരിക്ക, ഓസ്ട്രിയ, ബെൽജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും, കന്യാകുമാരി ജില്ലയിലെ തക്കല നൂറുല്‍ ഇസ്ലാം യൂനിവേഴ്സിറ്റി നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങള്‍.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒറ്റവിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആർഒ ലോക റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു.
Post Your Comments