Latest NewsIndiaNews

പി.എസ്.എല്‍.വി-38 കു​തി​ച്ചു​യ​ര്‍​ന്നു : വിക്ഷേപണം വിജയം

ബം​​ഗ​​ളൂ​​രു: വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-38 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്-രണ്ടും 30 നാനോ ഉപഗ്രഹങ്ങളുമാണ് ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ ഭ്രമണപഥത്തിലെത്തിക്കുന്നത്. ദൗത്യം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും, 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐഎ​​സ്​​ആ​​ർഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. ക​​ര്‍​​ട്ടോ​​സാ​​റ്റ് -ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മു​​ണ്ട്. 

ബ്രിട്ടന്‍, അമേരിക്ക, ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ തുടങ്ങിയ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉപഗ്രഹങ്ങളും, ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ല്‍ ഇ​​സ്​​​ലാം യൂ​​നി​​വേ​​ഴ്സി​​റ്റി നി​​ര്‍​​മി​​ച്ച 15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റു​​മാ​​ണ് വിക്ഷേപിച്ച മറ്റ് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ള്‍.

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ച്ച്​ ഐഎ​​സ്ആ​​ർഒ ലോ​​ക റെ​​ക്കോ​​ഡ് നേട്ടം കൈവരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button