Latest NewsIndiaNews

നുഴഞ്ഞുകയറ്റം കൊടുംഭീകരർ നേതൃത്വം കൊടുക്കുന്ന ടീമിലൂടെ: പാകിസ്ഥാൻ ശ്രമങ്ങൾ ഇന്ത്യ തകർത്തുകൊണ്ടേ ഇരിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പാകിസ്ഥാന്റെ സൈന്യവും ഭീകരരും സംയുക്തമായി ഉള്ള ബാറ്റ് (ബോര്‍ഡര്‍ ആക്ഷന്‍ ടീം ) ഇന്ത്യൻ സേനയുടെ വാഹനത്തിനു നേരെ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു.നിയന്ത്രണരേഖയില്‍ പൂഞ്ച് ജില്ലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയായിരുന്നു ഇവരുടെ ആക്രമണം.

കൊടുംഭീകരരെ ഉള്‍പ്പെടുത്തി പാക്ക് സൈന്യം രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘമായ ബാറ്റ് ക്രൂരതയുടെ അവസാന വാക്കാണ്. ഒരു സൈനികനെ കയ്യിൽ കിട്ടിയാൽ അംഗ വൈകല്യം നടത്തി മൃതദേഹത്തോട് പോലും ക്രൂരത നടത്തുന്നവർ ആണ് ഇവർ.തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഒരു കൊടും ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരു ഭീകരനെ ഗുരുതരാവസ്ഥയിൽ പിടികൂടുകയും ചെയ്തു.

പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.മേഖലയില്‍ ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ‘ബാറ്റ്’ സംഘം നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button