ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആശുപത്രിയിലെ ഓക്സിജന്‍ വിതരണ സംവിധാനത്തില്‍ തകരാറിലായതിനെ തുടര്‍ന്ന് രണ്ട് കുട്ടികളടക്കം 11 രോഗികള്‍ മരിച്ചു. ഇഡോറിലെ എംവൈ ആശുപത്രിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ഓക്സിജന്‍ വിതരണ സംവിധാനത്തില്‍ തകരാറുണ്ടായത്. തകരാര്‍ കണ്ടെത്താന്‍ ആശുപത്രി ജീവനക്കാര്‍ക്കു കഴിയാതിരുന്നതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
തകരാര്‍ സംഭവിച്ചതിന്റെ കാരണം ദുരൂഹമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആശുപത്രികളില്‍ നടക്കാറുള്ളതാണെന്നു ചൂണ്ടിക്കാട്ടി വിഷയത്തെ ലഘൂകരിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments