Latest NewsKeralaNews

കണ്ണൂരിലെകുരുന്നുകൾ രാജ്യത്തിന് മാതൃകയായി

കണ്ണൂർ: മക്കളെ പഠിപ്പിക്കാന്‍ പണമില്ലാത്തതിനാല്‍ വൃക്ക വില്‍ക്കൊനൊരുങ്ങിയ ആഗ്രയിലെ വീട്ടമ്മയേക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തുടർന്നാണ് ആരതി ശർമ്മ എന്ന വീട്ടമ്മയ്ക്ക് വേണ്ടി തളിപ്പറമ്പിലെ സ്കൂൾ കുട്ടികൾ ധന ശേഖരണം തുടങ്ങിയത് . തുടർന്ന് ആഗ്രയിൽ തളിപ്പറമ്പിലെ രവീന്ദ്രൻ, ജനാർദ്ദനൻ എന്നീ അധ്യാപകർ നേരിട്ട് എത്തിയാണ് ധനസഹായം നൽകിയത്.

കേരളത്തില്‍ നിന്നുള്ള സഹായത്തിനു നന്ദി പറയാന്‍ വാക്കുകളില്ലെന്നായിരുന്നു കണ്ണീരോടെ ആരതി ശര്‍മയുടെ മറുപടി. ജെയിംസ് മാത്യു എംഎൽഎയുടെ നേതൃത്വത്തിലാണ് തളിപ്പറമ്പിലെ സ്കൂളുകളിൽ ധനസമാഹരണം നടത്തിയത്. ആരതി ശർമ്മയുടെ നാട്ടിലെ ഭരണാധികാരികൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ ആണ് ടി വി വാർത്ത കണ്ട ഉടനെ തളിപ്പറമ്പിലെ കുട്ടികൾ ചിന്തിച്ചത്.

ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button