ന്യൂഡല്‍ഹി: ബാങ്ക് പാസ്ബുക്കുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ നിർദേശവുമായി ആർ.ബി.ഐ. ബാങ്കുകള്‍ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ് പാസ്ബുക്കുകളില്‍ രേഖപ്പെടുത്തേണ്ടതെന്ന് കേന്ദ്രബാങ്കിന്റെ സര്‍ക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകള്‍ എന്നിവയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
എതു ബാങ്കിലേക്കാണ് പണമയച്ചത് ആര്‍ക്കാണ് പണമയച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ, ആര്‍.ജി.ടി.എസ്, എന്‍.ഇ.എഫ്.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന പണമിടപാടുകൾ, അക്കൗണ്ട് ഉടമ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങൾ, വിവിധ ബാങ്ക് ഇടപാടുകള്‍ക്ക് ചുമത്തുന്ന ചാര്‍ജുകൾ എന്നിവ രേഖപ്പെടുത്തണം. ചെക്ക് ബുക്ക് ലഭിക്കുന്നതിനുള്ള ചാര്‍ജുകള്‍, എസ്.എം.എസ്, എ.ടി.എം സേവനങ്ങള്‍ക്ക് ചുമത്തുന്ന ചാര്‍ജുകള്‍ എന്നിവയും രേഖപ്പെടുത്തണമെന്ന് സർക്കുലറിൽ പറയുന്നു.
Post Your Comments