ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മീരാ കുമാറിനെ പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പിന്തുണ സംബന്ധിച്ച് എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് നാളെ നിലപാട് പ്രഖ്യാപിച്ചേക്കും.ഇന്നലെ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ എഎപി പങ്കെടുത്തിരുന്നില്ല.
അതേസമയം കേന്ദ്രസര്‍ക്കാരുമായി ദില്ലിയിലെ കെജ്രിവാള് സര്‍ക്കാര്‍ കടുത്ത പ്രശ്നങ്ങളിലാണ്. എഎപി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമെതിരായ സിബിഐ റെയ്ഡുകള്‍ക്കും കേസുകള്‍ക്കും പിന്നില്‍ ബിജെപിയുടെ ശത്രുതാപരമായ നിലപാടുകള്‍ ആണെന്ന് കെജ്രിവാള് ആരോപിച്ചിരുന്നത്.ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിന് ആം ആദ്മി പിന്തുണ നല്കുന്ന നിലപാടിലേക്ക് എത്തിച്ചേരുന്നത്.
Post Your Comments