കോട്ടയം: ആഡംബര കല്യാണ വിവാദം വീണ്ടും. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുണ്‍കുമാറിന്റെ വിവാഹമാണ് ഇപ്പോള്‍ നടന്നത്. വ്യാഴാഴ്ചയാണ് അരുണും തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനിയുമായ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്.
വെങ്ങാനൂര്‍ നീലകേശി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സിപിഐയിലെയും യുവജന സംഘടനകളിലെയും പ്രമുഖ നേതാക്കളെല്ലാം അണിനിരന്ന വിവാഹത്തില്‍ വധു എത്തിയത് സ്വര്‍ണത്താല്‍ മൂടിയാണ്. ഇതോടെ വിവാഹം ചര്‍ച്ചാവിഷയമായി. ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിനെതിരേ ഫേസ്ബുക്ക് പോസ്റ്റിടുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത നേതാക്കളും ഈ വിവാഹത്തിന് പങ്കെടുത്തുവെന്നതാണ് മറ്റൊരു സത്യാവസ്ഥ.
തിരുവനന്തപുരത്ത് വിവാഹത്തിന് ശേഷം വ്യാഴാഴ്ച വൈകിട്ട് തന്നെ ആലപ്പുഴയില്‍ ഗംഭീരമായ റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഭക്ഷ്യമന്ത്രി പി.തിലോത്തമന്, മുതിര്‍ന്ന നേതാവും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കെ.ഇ.ഇസ്മയില്‍ തുടങ്ങിയ പ്രമുഖരെല്ലാം ആലപ്പുഴയിലെ ചടങ്ങുകള്‍ക്ക് പങ്കെടുത്തിരുന്നു.
Post Your Comments