
വാഷിങ്ടണ്‍: പ്രതിസന്ധിയെ തുടര്‍ന്ന്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയ നടപടി സാധൂകരിക്കുന്നതില്‍ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും പരാജയപ്പെട്ടതില്‍ അമേരിക്കയ്ക്ക് അതൃപ്തി. എന്നാല്‍ ഖത്തര്‍ വിഷയത്തില്‍ നിലപാട് മാറ്റിയെന്ന പ്രചാരണം അമേരിക്ക നിഷേധിച്ചു. ഒറ്റപ്പെടുത്തല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും അതിനുള്ള വ്യക്തമായ കാരണം ഖത്തറിനെയോ പൊതുജനത്തെയോ അറിയിച്ചിട്ടില്ല.
എന്നാല്‍ കാരണം ഇപ്പോഴും അജ്ഞാതമാണെന്ന് യു.എസ്. വിദേശകാര്യ വക്താവ് ഹെതെര്‍ നൗവേര്‍ട്ട് പറഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിയുക്തനായ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ ഗള്‍ഫിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഖത്തര്‍ ഭീകരതെയ പിന്തുണയ്ക്കുന്നെന്നതാണോ ഒറ്റപ്പെടുത്തലിനുള്ള യഥാര്‍ഥകാരണം എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. എന്നാല്‍ സമയമെടുക്കുംതോറും സൗദിയും യു.എ.ഇ.യും കൂടുതല്‍ സംശയത്തിന്റെ നിഴലിലാകുകയാണെന്നും അവര്‍ പറഞ്ഞു.
ഭീകരതയെ ഖത്തര്‍ പിന്തുണയ്ക്കുന്നു എന്നതാണോ ഗള്‍ഫ് സഹകരണസമിതി രാജ്യങ്ങള്‍തമ്മില്‍ നീണ്ടകാലമായി നിലനില്‍ക്കുന്ന ഭിന്നതയാണോ ഉപരോധത്തിന് പിന്നിലുള്ള കാരണമെന്നും അവര്‍ ചോദിച്ചു. യു.എ.ഇ, സൗദി നേതാക്കളുമായി 20 തവണ ടെലിഫോണില്‍ സംസാരിച്ചെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഭീകരര്‍ക്ക് ഖത്തര്‍ സഹായധനം നല്‍കുന്നെന്നാണ് മുമ്പ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
Post Your Comments