ചെന്നൈ : ദയാവധത്തിന് അനുമതി തേടി രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്ത് നല്‍കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയിരിയ്ക്കുന്നത്. 26 വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഇനി മോചനം സാധ്യമാകില്ലെന്ന് മനസിലായെന്നും അതിനാല്‍ ദയാവധം അനുവദിയ്ക്കണമെന്നുമാണ് പയസ് കത്തില്‍ ആവശ്യപ്പെടുന്നത്. ബുധനാഴ്ചയാണ് കത്ത് ജയില്‍ അധികൃതര്‍ക്ക് നല്‍കിയത്. ജയില്‍ അധികൃതര്‍ ഈ കത്ത് ഡി.ജി.പിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.
ശാന്തന്‍, മുരുകന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, പേരളിവാളന്‍, നളിനി എന്നിവരാണ് രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.
1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ എല്‍.ടി.ടി.ഇ പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇവരില്‍ നളിനിയടക്കം നാലുപേരുടെ വധശിക്ഷ 1999 ല്‍ സുപ്രീംകോടതി ശരിവെച്ചു. എന്നാല്‍ 15 വര്‍ഷത്തിന് ശേഷം ശാന്തന്‍, പേരറിവാളന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി.
Post Your Comments