Latest NewsNewsGulf

യു.എ.ഇയില്‍ നിങ്ങളുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ ? ഇതാ ഒരു സന്തോഷ വാര്‍ത്ത

 

ദുബായ് : ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ഫുജൈറ പൊലീസ് അധികൃതരില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ട്രാഫിക്ക് നിയമം തെറ്റിച്ച് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമസ്ഥര്‍ക്കുതന്നെ തിരിച്ചു നല്‍കുന്നു. ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മൊഹമ്മദ് അഹമ്മദ് ബിന്‍ ഗാനേം അല്‍ കാബിയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്.

അതേസമയം ജനങ്ങളുടെ സുരക്ഷയെ കണക്കിലെടുത്ത് ട്രാഫിക്ക് നിയമം തെറ്റിച്ച് അമിത വേഗതയില്‍ ഓടിച്ച വാഹനങ്ങളും, അപകടകരമായ വിധത്തില്‍ ഡ്രൈവ് ചെയ്തതിനും പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കില്ല.

ഈദുല്‍ ഫിത്തര്‍ ആഘോഷവേളയില്‍ സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി ട്രാഫിക് നിയമം പാലിയ്‌ക്കേണ്ട ആവശ്യകതയെ കുറിച്ച് ഇടയില്‍ മേജര്‍ ജനറല്‍ അല്‍-കാബി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കി. മാത്രമല്ല ഇപ്പോള്‍ വിട്ടുകൊടുക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ ഭാവിയില്‍ അപകടങ്ങള്‍ വരുത്താതെ വാഹനം ഓടിയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

ഈദുല്‍ ഫിത്തര്‍ അവധി ദിനത്തില്‍ റോഡുകളിലെ തിരക്കൊഴിവാക്കാന്‍ സമാന്തര പാതകള്‍ യാത്രയ്ക്കായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സന്തോഷകരമായ ഈദുല്‍ഫിത്തര്‍ അവധിയാകട്ടെ എന്നും അദ്ദേഹം ആശംസിക്കാനും മറന്നില്ല

shortlink

Post Your Comments


Back to top button