
കൊച്ചി: എറണാകുളം – രാമേശ്വരം ട്രെയിൻ നഷ്ടപ്പെടാൻ സാധ്യത. മൂന്നു മാസമായി സ്പെഷൽ സർവീസായി ഒാടിയിരുന്ന ട്രെയിനാണ് നിർത്തലാക്കാൻ പോകുന്നത്. കേരളത്തിൽ നിന്നുള്ള ഏക രാമേശ്വരം ട്രെയിനാണ് ഇത്. പാലക്കാട്, പൊള്ളാച്ചി, പഴനി, മധുര വഴിയാണ് ഈ സർവീസ് ഒാടിച്ചിരുന്നത്.
തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ അനാസ്ഥ കാരണം 25ന് ശേഷം ട്രെയിൻ ഒാടുന്നതു അനിശ്ചിതത്വത്തിലാണ്. രണ്ടു മാസത്തേക്കു പ്രഖ്യാപിച്ച സർവീസ് തിരക്കു കണക്കിലെടുത്താണു ജൂൺ 25 വരെ നീട്ടിയത്. വിവിധ സ്ഥലങ്ങളിൽ നിന്ന് സർവീസ് സ്ഥിരപ്പെടുത്തണമെന്നു ആവശ്യമുയർന്നിട്ടും റെയിൽവേ പരിഗണിക്കുന്നില്ല.
ഇപ്പോൾ നടക്കുന്നത് തിരക്കേറിയ ട്രെയിൻ പ്രതിദിനമാക്കുന്നതിനു പകരം നിർത്തലാക്കാനുള്ള നീക്കമാണ്. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്തു ട്രെയിൻ സ്ഥിരപ്പെടുത്തണമെന്നു ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കും ഒാപ്പറേറ്റിങ് വിഭാഗത്തിനും കൊമേഴ്സ്യൽ വിഭാഗം കത്തു നൽകിയെന്നാണ് പറയുന്നത്. എന്നാൽ ഇങ്ങനെ ഒരു കത്ത് ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ഒാപ്പറേറ്റിങ് വിഭാഗത്തിനു ലഭിച്ചിട്ടില്ല.
Post Your Comments