
കണ്ണൂര്‍: പൊലീസിനെ ആര്‍ക്കും കെട്ടിയിട്ട് അടിക്കാനാകില്ലെന്ന് കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍. ഫസല്‍ വധക്കേസില്‍ പൊലീസ് നടത്തിയ 12 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായ പുതിയ കണ്ടെത്തലുകള്‍ ശരിയാണ്. എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ട്. കണ്ടെത്തലുകള്‍ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യം ഒരിക്കല്‍ തെളിയും, പ്രതികള്‍ക്ക് തൂക്കുകയര്‍ ലഭിക്കാവുന്ന കുറ്റമാണിത്.
സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞത്. ഇതിന് പരോക്ഷ മറുപടിയാണ് ഡിവൈഎസ്പിയുടെ പ്രസംഗം. സിപിഐഎം അല്ല ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷ് പൊലീസിനോട് പറഞ്ഞത്. പടുവിലായി മോഹനന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് സുബീഷിനെ പൊലീസ് പിടികൂടിയത്.
Post Your Comments