ബാംഗ്ലൂര്‍: ഇന്‍ഫോസിസിനെതിരെ അമേരിക്കയിൽ കേസ്. ദക്ഷിണേന്ത്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ചാണ് ഇന്‍ഫോസിസിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഇന്‍ഫോസിസിന്റെ അമേരിക്കയിലെ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് നിയമനടപടി.
ജൂണ്‍ 19നാണ് കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീൻ ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ദേശീയത, വംശീയത എന്നിവയുടെ പേരില്‍ ഇവര്‍ ദക്ഷിണേഷ്യക്കാരല്ലാത്ത, വിശേഷിച്ച് ഇന്ത്യക്കാരല്ലാത്ത മറ്റു ജീവനക്കാരോട് വിവേചനപരമായി പെരുമാറിയതായി ഹര്‍ജിയിൽ ആരോപിക്കുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് എറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഒരു തരത്തിലുള്ള നടപടികളും അനൂകുല്യങ്ങളും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments