അബുദാബി : അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ എന്നത് ഒരു അത്ഭുത സിദ്ധിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ മുസ്ലിം വനിത. ഇത് ഹസീന നാസര്‍. ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ഭേദമാകാത്ത അസുഖം മാറ്റിത്തന്നത് യോഗയിലൂടെയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു മനുഷ്യനെ സംബന്ധിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ ഒരു ഉത്തമ ഔഷധം തന്നെയാണെന്നാണ് ഹസീന പറയുന്നത്. ഏഴ് വര്‍ഷമായി അബുദാബിയിലെ ആര്‍ട്ട് ഓഫ് ലിവിംഗിലെ യോഗ ടീച്ചര്‍ കൂടിയാണ് ഹസീന.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിഷമഘട്ടത്തിലായ ഹസീനയെ യോഗയിലേയ്ക്ക് കൊണ്ടുവന്നത് സുഹൃത്ത് ബിന്ദു അനിലാണ്. ഏഴ് ശസ്ത്രക്രിയകള്‍ നടത്തിയിട്ടും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് യോഗ ചെയ്ത് നോക്കൂ എന്ന് ധൈര്യം തന്നതും ബിന്ദുവാണെന്നും ഇവര്‍ ഓര്‍ക്കുന്നു. ഗര്‍ഭാശയത്തിലെ ഹോര്‍മോണ്‍ ചേയ്ഞ്ച് ആയിരുന്നു പ്രശ്‌നം. പതുക്കെ ഞാന്‍ യോഗ അഭ്യസിച്ചു തുടങ്ങി. പതുക്കെ പതുക്കെ എനിയ്ക്ക് മനസ്സിന് ധൈര്യം വന്നു തുടങ്ങി. പിന്നെ ശാരീരികമായ മാറ്റങ്ങളും കണ്ടു തുടങ്ങി. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോള്‍ ഇങ്ങനെ ഒരു അസുഖം കാണാനേ ഇല്ലായിരുന്നു. ഇതോടെ യോഗ എന്റെ ദിനചര്യയുടെ ഭാഗമാകുകയായിരുന്നു.
13 വര്‍ഷമായി ഞാന്‍ മുടങ്ങാതെ യോഗ അഭ്യസിയ്ക്കുന്നു. 10 വര്‍ഷമായി ആര്‍ട്ട് ഓഫ് ലിവിംഗില്‍ സജീവ സാന്നിധ്യമായും രംഗത്തുണ്ട്. മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നുള്ള എനിയ്ക്ക് ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും സഹകരണം ഉണ്ടായിരുന്നു. അബുദാബിയില്‍ ജാതി-മതഭേദമെന്യെ നിരവധിയ യുവാക്കളഉം സ്ത്രീകളും യോഗ അഭ്യസിക്കുന്നതിനായി ഇവിടെ എത്തുന്നുണ്ട്.
സുദര്‍ശന ക്രിയയെ കുറിച്ചും അത് ചെയ്താലുള്ള ഗുണത്തെ കുറിച്ചും ഹസീന പറയുന്നു . ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്നതും ടെന്‍ഷനില്‍ നിന്നും മനസ്സിനെ മാറ്റി നിര്‍ത്താവുന്ന ഒന്നാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
യോഗാ ദിനത്തോടനുബന്ധിച്ച് അബുദാബി എക്‌സിബിഷന്‍ സെന്ററിലാണ് ഹസീന നാസറിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസം നടന്നത്
Post Your Comments