Latest NewsNewsIndia

ഭര്‍ത്താവിന് പുരുഷത്വമില്ല: യുവതി പോലീസ് സ്റ്റേഷനില്‍

നോയ്ഡ•ഭര്‍ത്താവിന് ലൈംഗികശേഷിയില്ലെന്ന പരാതിയുമായി 25 കാരിയായ യുവതി പോലീസ് സ്റ്റേഷനില്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. തന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ ബന്ധുക്കളും ഇക്കാര്യം മറച്ചുവച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും അതിനാല്‍ വിവാഹ മോചനം വേണമെന്നാണ് യുവതിയുടെ ആവശ്യം. കല്യാണത്തിനുണ്ടായ ചെലവും തിരികെ വേണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

നോയ്ഡ സെക്ടര്‍ 12 ലെ താമസക്കാരിയായ യുവതി 2015 നവംബറിലാണ് കേന്ദ്രിയ വിഹാര്‍ സെക്ടര്‍ 51 ലെ താമസക്കാരനായ യുവാവിന്റെ വിവാഹം ചെയ്തത്. തുടര്‍ന്ന് മധുവിധുവിനായി ഗോവയില്‍ പോയപ്പോഴാണ് തന്റെ ഭര്‍ത്താവ് ഷണ്ഡനാണെന്ന് യുവതി തിരിച്ചറിയുന്നത്.

വിഷയത്തില്‍ താന്‍ വളരെയധികം മാനസിക സംഘര്‍ഷത്തിലാണെന്നും ഭര്‍ത്താവ് ശാരീരിക ബന്ധത്തില്‍ നിന്ന് തന്നെ തടയുകയാണെന്നും യുവതി പറയുന്നു.

വിവാഹത്തിന് ശേഷം ഓഫീസ് ജോലി തിരക്കുകകളിലായ യുവതി ഭര്‍ത്താവിനോട് ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

നേരത്തെ പകല്‍ സമയത്ത് ഓഫീസ് ഡ്യൂട്ടിയ്ക്ക് പോയിരുന്ന ഭര്‍ത്താവ് പിന്നീട് നൈറ്റ് ഷിഫ്റ്റ്‌ എടുക്കാന്‍ തുടങ്ങിയെന്നും. തുടര്‍ന്ന് വൈകിയെത്തുന്ന ഭര്‍ത്താവ് ഒന്നും സംസാരിക്കാതെ കിടന്നുറങ്ങുകയാണ് പതിവെന്നും യുവതി പറഞ്ഞു.

ഒടുവില്‍ യുവതി തന്റെ മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുകയും നല്ലൊരു ഡോക്ടറെ കാണാമെന്ന് കൂടിക്കാഴ്ചയില്‍ വച്ച് ഭര്‍ത്താവ്‌ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ലെന്നും പിന്നീട് താന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും യുവതി പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 498 എ, 420 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി വനിതാ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ അഞ്ജു തിയോതിയ പറഞ്ഞു. ദമ്പതികളെ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനായി വിളിപ്പിക്കും. ആദ്യം അവരെ കൌണ്‍സിലിംഗിന് വിധേയമാക്കും. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നിയമപരമായ മറ്റു വഴികള്‍ തേടുമെന്നും അഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button