കൊച്ചി: ഉറക്കം മോഷ്ടാവിനെ കുടുക്കി. മോഷ്ടിച്ച മുതലുമായി ബസില്‍ യാത്ര ചെയ്ത കള്ളന് സുഖമായി ഉറങ്ങി. ഒടുവില്‍ ഉറക്കമുണരുമ്പോള്‍ പോലീസിന്റെ കൈകളിലും. അന്തര്‍ സംസ്ഥാന മോഷ്ടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്.
തേനിസ്വദേശി ജയപാണ്ടിയാണ് അറസ്റ്റിലായത്. എട്ട് പവന്റെ സ്വര്‍ണ്ണവും മൊബൈലും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ ഉറങ്ങുകയായിരുന്ന ജയപാണ്ടിയുടെ ഭാഗികമായി തുറന്ന് കിടന്ന ബാഗില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടതോടെ കണ്ടക്ടര്‍ ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകള്‍ മാത്രം കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
Post Your Comments