
കോട്ടയം: മതം മാറി വിവാഹം ചെയ്തതാണ് ഹാദിയ. എന്നാല്‍ വിവാഹം അസാധുവാക്കി രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി വിട്ടയച്ച ഹാദിയ ഇപ്പോള്‍ വീട്ടു തടങ്കലിലാണ്. എന്നാല്‍ വീട്ടിനുള്ളില്‍ കടുത്ത പീഡനമാണ് നടക്കുന്നതെന്നാണ് പരാതി. ഹാദിയയെ പുറത്തിറങ്ങാനോ, ടിവി കാണാനോ, എന്തിന് തുണി അലക്കി പുറത്തിടാനോ പോലും അനുവദിക്കുന്നില്ല എന്നാണ് നിലവിലെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാദിയ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഹാദിയയുടെ അവസ്ഥയെകുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
വൈക്കം ടിവി പുരം സ്വദേശിയായ അഖില എന്ന ഹാദിയയുടെ കഥ ഇങ്ങനെ.
അഖില എന്ന് ഹിന്ദു പെൺകുട്ടി തന്‍റെ 24ആം വയസിൽ മുസ്ലീം മതം സ്വീകരിക്കുന്നു. ശേഷം മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തിൽ മതപഠനം നടത്തി. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി വരവെ കൊല്ലം സ്വദേശി ഷെഫിൻ ജഹാനെ വിവാഹം ചെയ്തു. ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മറ്റിയുടെ അനുമതിയോടെ കോട്ടക്കൽ പുത്തൂർ മഹല്ലിൽ വെച്ചായിരുന്നു വിവാഹം. അഖില എന്ന ഹാദിയയുടെ മതം മാറ്റത്തിനെതിരെ പിതാവ് അശോകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഹാദിയയെ ആരും തടഞ്ഞ് വെച്ചിട്ടില്ലെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു. എന്നാൽ മകളെ സിറിയയിലേക്ക് കടത്തിക്കൊണ്ടുപോകാൻ സാധ്യതയുള്ളതായി കാട്ടി അച്ഛൻ രണ്ടാമതും ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. തുടർന്ന് കേസ് പരിഗണിക്കവെ മാതാപിതാക്കളുടെ അസാനിദ്ധ്യത്തിൽ നടന്ന വിവാഹം അസാധുവാണെന്ന് ഡിവിഷണൽ ബെഞ്ച് വിധിക്കുകയും ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകണണെന്ന് നിർദ്ദേശിക്കുകയും ചെയ്തു. നിലവിൽ ഹാദിയ ഇപ്പോൾ 27 ഓളം പോലീസുകാരുടെ സുരക്ഷയിലാണുള്ളത്.
സുഹൃത്തുക്കളുമായോ മാതാപിതാക്കളുമായോ സംസാരിക്കാനാവില്ല. ഇതാണ് ഹാദിയയുടെ നിലവിലെ അവസ്ഥ. എന്നാൽ കോടതി വിധിയെ മുതലെടുക്കാൻ ശ്രമിക്കുകയാണ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ. നടന്നു ഹാദിയയുടേ പേരിലൊരു മാർച്ച് ഹൈക്കോടതിയിലേക്ക്. തീർന്നില്ല ഇതിനെതിരെ മാർച്ചും ധർണയും നടത്തി. എന്നാൽ വസ്തുതാപരമായ മറ്റൊരു കാര്യം എന്തെന്നാൽ ഭൂരിഭാഗം മുസ്ലീം സംഘടകളും ഇതിന് എതിരാണ് എന്നതാണ്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾ മാത്രമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ഇനി ഹാദിയ വിഷയത്തിൽ പിണറായി സർക്കാരും മതവും ജാതിയുമില്ലാതെ മനുഷ്യനെ ശ്രിഷ്ഠിക്കുന്നു എന്നു പറയുന്ന ഇടതുപക്ഷ പാർട്ടിയും എന്തു ചെയ്തെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്ന് തന്നെ പറയാം. വിഷയത്തിൽ അവരും മൌനീ ബാബകളായി തുടരുകയാണ്. അതെസമയം ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാരുടെ ജീവന് ഭീഷണി ഉണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. മേൽപ്പറഞ്ഞപോലെ തന്നെ ചില ഇസ്ലാം സംഘടനകൾ തന്നെയാണ് ജഡ്ജിമാർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments