തിരുവനന്തപുരം : ട്രോളിങ് കാലത്ത് സംസ്ഥാനത്ത് മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിയ്ക്കാന്‍ ശവശരീരങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഫോര്‍മാലിന്‍. ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് പുറത്തുവിട്ടു. വിപണയിലുള്ള മത്സ്യങ്ങള്‍ ഏറെയും കീടനാശിനി തളിച്ചതാണെന്ന ആശങ്കയാണുള്ളത്. ഏതായാലും പരിശോധന കര്‍ശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.
കേടായ മീന്‍ തിരിച്ചറിയാന്‍ ചില വഴികളും ഉണ്ട്. ദുര്‍ഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീന്‍ വാങ്ങരുത്. എന്നാല്‍ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ലെന്നും വിശദീകരിക്കുന്നു. ചെകിളപ്പൂക്കള്‍ക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കില്‍ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീന്‍ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമര്‍ത്തി നോക്കുക, ആ ഭാഗം പൂര്‍വസ്ഥിതിയിലായില്ലെങ്കില്‍ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളില്‍ അമോണിയയും ഫോര്‍മാലിനുമൊക്കെ കാണും.
വാങ്ങുന്ന മത്സ്യം ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക. വീട്ടിലെ ഫ്രിഡ്ജില്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഐസ് കട്ടകള്‍ വിതറിയിടണം. ചെകിളയും തലയും ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. മീന്‍ എത്ര കഴുകിയാലും കീടനാശിനി പോകില്ലെന്ന മുന്നറിയിപ്പുമുണ്ട്. ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാന്‍ ഉപയോഗിക്കുന്ന കീടനാശിനി മാരക വിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുന്‍പു നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂര്‍ണമായി നഷ്ടപ്പെടില്ല.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളില്‍ ഏറ്റവും അപകടകാരിയാണ് ഫോര്‍മാലിന്‍. ഫോര്‍മാലിന്‍ ചേര്‍ത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകള്‍ ഏല്‍പ്പിക്കാന്‍ കെല്‍പ്പുള്ള രാസവസ്തുവാണ് ഇത്. കേരളത്തില്‍ ഇപ്പോള്‍ വില്‍ക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്.
ഫോര്‍മാലിന്‍ ദിവസവും ചേര്‍ത്താല്‍ മത്സ്യം 18 ദിവസം വരെ കേടുകൂടാതെ ഇരിക്കും. മുന്‍കാലങ്ങളില്‍ അമോണിയ ചേര്‍ത്തായിരുന്നു മത്സ്യവില്പന. അതിലൂടെ മത്സ്യം 4 ദിവസം വരെയാണ് കേടുകൂടാതെ ഇരിയ്ക്കുക. അതുകഴിഞ്ഞാല്‍ ഉപയോഗ ശൂന്യമാകും. ഇത് തടയാന്‍ വന്‍കിട മത്സ്യ വ്യാപാരികള്‍ കണ്ടെത്തിയ മാര്‍ഗമാണ് മാംസള ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കല്‍. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ എന്ന രാസ വസ്തു ജീവനുള്ള ശരീരത്തില്‍ പ്രതികൂലമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇത് സ്ഥിരമായി ഒരാഴ്ച കഴിക്കുന്ന ആളിന് കാന്‍സര്‍ പിടിപെടും. ഇതിന്റെ ആളവനുസരിച്ച് രോഗം വരാനുള്ള കാലയളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നു മാത്രം. മാംസളമായ മത്സ്യങ്ങളിലാണ് കൂടുതലായി ഫോര്‍മാലിന്‍ ചേര്‍ക്കുന്നത്. ഇത് ഉള്ളില്‍ ചെന്നാല്‍ കാന്‍സര്‍ കൂടാതെ ബുദ്ധിയെയും നെര്‍വസ് സിസ്റ്റത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Post Your Comments