കറാച്ചി : പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികള്‍ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും. തട്ടിക്കൊണ്ടു പോകലും നിര്‍ബന്ധിത മതം മാറ്റവും മൂലവും ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും റിപ്പോര്‍ട്ട്. മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. വിഭജന കാലത്ത് 23 ശതമാനമായിരുന്നു പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ .എന്നാല്‍ ഇപ്പോള്‍ അത് ആറു ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ റിപ്പോര്‍ട്ട് പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷന്‍ മുഖപ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഹിന്ദു ആരാധന സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് മാത്രമല്ല മത ചിഹ്നങ്ങളേയും മറ്റും ബോധപൂര്‍വ്വം അവഹേളിക്കുകയും ചെയ്യുന്നു. ദളിത് ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതംമാറ്റുമ്പോള്‍ മറ്റുള്ളവരുടെ വ്യവസായങ്ങള്‍ നശിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി ബന്ദിപ്പണം വാങ്ങുകയുമാണ് ചെയ്യുന്നതെന്നും പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ ആരോപിക്കുന്നു. ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ വസിക്കുന്ന സിന്ധില്‍ നിര്‍ബന്ധിത മതംമാറ്റവും ഹിന്ദു വിരുദ്ധ സംഭവങ്ങളും വര്‍ദ്ധിക്കുകയാണ് . വര്‍ഷം 5000 കുടുംബങ്ങളെങ്കിലും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി പോകുന്നുവെന്നാണ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. ഇത് അവരനുഭവിക്കുന്ന ക്രൂരതകളുടെ ആഴംചൂണ്ടിക്കാണിക്കുന്നു .
ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിക്കുന്നു . പിന്നീട് മതപരിവര്‍ത്തനം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷം മതം മാറ്റിയിട്ടാണ് പുറംലോകം കാണിക്കുന്നത് .ആദ്യം പോലീസ് നടപടിയെടുക്കില്ല . മതം മാറ്റിയതിനു ശേഷം മതംമാറ്റ രേഖ കാണിച്ചതിനു ശേഷം നിയമപരമായി നടപടിയെടുക്കാനും കഴിയില്ല. ഇതിനെതിരെ പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ പരാതികള്‍ നല്‍കിയിട്ടും വനരോദനമായി മാറുകയാണെന്ന് കൗണ്‍സില്‍ പാട്രന്‍ ഇന്‍ ചീഫ് രമേഷ് കുമാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും പ്രവിശ്യ ഭരണകൂടവും ഹിന്ദു ന്യൂനപക്ഷങ്ങളോട് യാതൊരു അനുഭാവവും കാണിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments