രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകിവൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല. കരളിനും കിഡ്‌നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ ഇതിന് കഴിയും. ഫോർമാലിൻ ദിവസവും ചേർത്താൽ മത്സ്യം 18 ദിവസം വരെ ഫ്രെഷായി മീൻ കേടുകൂടാതെ ഇരിക്കും. എന്നാൽ മീനിൽ വന്നിരിക്കുന്ന ഈച്ചയെ അകറ്റാൻ ഉറുമ്പ്, പാറ്റ, ഈച്ച എന്നിവയ്ക്ക് അടിക്കുന്ന കീടനാശിനികളും മറ്റും മീനിൽ അടിക്കുന്നതായി റിപ്പോർട്ട്.
വണ്ണപ്പുറത്ത് മുനമ്പം പച്ചക്കറി മാർകറ്റിലാണ് ഈ സംഭവം. പാറ്റക്കും ഉറുമ്പിനും അടിക്കുന്ന സ്പ്രേ മീനിലേക്ക് പരസ്യമായി അടിക്കുന്ന ചെയ്യുന്നത്. ഇതേ കടയിൽ പച്ചക്കറിയും പഴങ്ങളും എല്ലാം വില്ക്കുന്നു. ഈ കടക്കാരൻ അവയിലും തരം പോലെ സ്പ്രേ അടിക്കാറുള്ളതായി പറയുന്നു. വീഡിയോ കണ്ടശേഷം ഇതിനെതിരെ ആരെങ്കിലും പ്രതികരിക്കും എന്നാണ് ആളുകളുടെ പ്രതീക്ഷ.
Post Your Comments