GeneralVideo

യോഗയിലൂടെ ആരോഗ്യവും സൗന്ദര്യവും യുവത്വവും : വിവിധ യോഗാസനങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിയ്ക്കുന്ന വീഡിയോ കാണാം…

 

യോഗ, നമുക്ക് നമ്മുടെ അസ്ഥിത്വത്തെ കുറിച്ചുള്ള ബോധം മനസിലാക്കാനുള്ള കഴിവ് തരുന്നു. അത് പരമാത്മാവിനെ കണ്ടെത്താനും, പരിപൂര്‍ണ്ണ ആനന്ദലബ്ദിയിലെത്താനും ഉള്ള ആന്തരിക ശക്തിയെ ബലപ്പെടുത്തുന്നു. ഭാരതീയ മഹര്‍ഷിമാരും സന്ന്യാസിവര്യന്മാരും വിവിധതരം യോഗങ്ങളെ വിവരിച്ചിട്ടുണ്ട്. എട്ട് യോഗമുറകളുടെ കീഴില്‍ വരുന്ന ആസനങ്ങളെയും പ്രാണായാമയോഗത്തെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. യമം (വികാരങ്ങളെ ചെറുത്ത് നില്‍ക്കല്‍), നിയമം (ചിട്ടകള്‍), ഇരിപ്പുമുറകള്‍ (ആസനങ്ങള്‍), ശ്വാസനിയന്ത്രണം (അതായത് പ്രാണായാമം), പ്രത്യാഹാരം (ഇന്ദ്രിയാവയവങ്ങളെ പ്രതിരോധിക്കല്‍), ധാരണ (ഏകാഗ്രത), ധ്യാനം, സമാധി എന്നിവയെ കൂടാതെ ഹഠയോഗത്തിന്റെ (കഠിന നിഷ്ഠയുടെ) ഷഡ് കര്‍മ്മങ്ങള്‍
എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ വ്യായാമങ്ങള്‍

 

യോഗയുടെ ഗുണങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞു വരികയാണ്. ബോളിവുഡ് സിനിമാ താരങ്ങള്‍ ബഹുഭൂരിഭാഗവും അവരുടെ ആരോഗ്യവും ശരീര സൗന്ദര്യവും നിലനിര്‍ത്തുന്നത് യോഗാസനം വഴിയാണ്. അസുഖങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ചെറുപ്പം നേടാന്‍ കൂടിയുള്ള ഒരു മാര്‍ഗമാണ് ഇത്.

എല്ലാ പ്രശ്നങ്ങളുടേയും തുടക്കം മനസില്‍ നിന്നാണെന്നു പറയും. മനസിനെ ശാന്തമാക്കി ആ ശാന്തത ശരീരത്തിലേക്കു പകര്‍ത്തുകയാണ് യോഗയിലൂടെ ചെയ്യുന്നത്. ഇതിനായി ശ്വാസം പരമാവധി ഉള്ളിലേയ്ക്ക് എടുത്ത് ഓം എന്ന് മൂന്ന് തവണ ഉരുവിടുക. ശ്വസനക്രിയകളും മറ്റു ആന്തിരക അവയവങ്ങളില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിന് വേണ്ടിയാണിത്. മാത്രമല്ല ചര്‍മത്തിന് കൂടുതല്‍ ഓക്സിജന്‍ നല്‍കുന്നു. ഇത് ചര്‍മസൗന്ദര്യത്തെ കാത്തു സൂക്ഷിക്കും. ചര്‍മത്തിന് ചെറുപ്പം തോന്നാനും ഇത് സഹായിക്കും. സൗന്ദര്യത്തിനും ചെറുപ്പത്തിനും ആരോഗ്യത്തിനും യോഗ അതിപ്രധാനമാണ്. അസുഖങ്ങളെ ഒരു പരിധി വരെ മാറ്റി നിര്‍ത്തുന്നതിന് യോഗയ്ക്കു കഴിയും. യോഗയുടെ ശക്തികള്‍ പുരാതന കാലം മുതലുള്ള മുനിവര്യന്മാര്‍ മനസിലാക്കിയിരുന്നു. മനസിനൊപ്പം ശരീരത്തിനും ശക്തി പകര്‍ന്നു നല്‍കുമ്പോഴാണ് യോഗയുടെ പ്രധാന്യമേറുന്നതും.

എട്ട് ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ് ‘യോഗ’ യ്ക്കുള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് അഷ്ടാംഗങ്ങള്‍. ഇവയ്‌ക്കോരോന്നിനും ‘യോഗ’ യില്‍ പ്രാധാന്യമുണ്ട്.

യോഗയെ കുറിച്ചും അത് എങ്ങിനെ ചെയ്യണമെന്നതിനെ കുറിച്ചും പ്രതിപാദിയ്ക്കുന്ന വിശദമായ വീഡിയോ നമുക്ക് കാണാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button