തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണമെന്ന ഉപദേശവും ജനയുഗം നൽകുന്നുണ്ട്.കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് എന്ന തലക്കെട്ടില്‍ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലിലൂടെയാണ് സിപിഐ യുടെ വിമർശനം.
ഹൈക്കോടതി ഉത്തരവിന്റെ പേരില്‍ പോലീസ് കാണിച്ചത് ക്രൂരമായ നടപടിയാണെന്നും ജാഥ പോകുന്നതിന്റെ പിറകെ പോയി അടിക്കുന്ന പോലീസ് എല്‍ഡിഎഫിനെ അപകീര്ത്തിപ്പെടുത്തിഎന്നും കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു. എന്നാൽ സമരം നടത്തട്ടുന്ന ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലീസ് ഉന്നതരില്‍ നിന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments