കടുത്തുരുത്തി: ചപ്പാത്തിയുണ്ടാക്കാന്‍ കടയില്‍നിന്നു വാങ്ങിയ പതഞ്ജലി പാക്കറ്റ് പൊട്ടിച്ച വീട്ടമ്മ ഒന്നു ഞെട്ടി. ആട്ടയുടെ പാക്കറ്റില്‍ എലിക്കാഷ്ഠം ലഭിച്ചതായിട്ടാണ് പരാതി. പെരുവയില്‍ പ്രവര്‍ത്തിക്കുന്ന പതഞ്ജലിയുടെ അംഗകൃത സ്റ്റോറില്‍ നിന്നാണ് സാധനം വാങ്ങിയത്.
പെരുവ വടുകുന്നപ്പുഴ പുത്തന്വീട്ടുമാരിയില് കമലന് വാങ്ങിയ രണ്ടു കിലോ ആട്ടയിലാണ് എലിക്കാഷ്ടം കണ്ടെത്തിയത്. കടയുടമയെ വിവരമറിയിച്ചെങ്കിലും അവര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല. മൂവാറ്റുപുഴയിലെ ഏജന്‍സിയില്‍ നിന്നാണു പെരുവയിലെ സ്റ്റോറില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറിയിച്ചപ്പോള്‍ തങ്ങള്‍ അല്ല നടപടി എടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് കോട്ടയം ജില്ല ഫുഡ് സേഫ്റ്റി വിഭാഗത്തില്‍ വിവരമറിയിച്ചപ്പോള്‍ അവര്‍ ആട്ടയുമായി കോട്ടയത്തോ പാലയിലോ നേരിട്ടെത്തി പരാതി നല്കാന് പറയുകയായിരുന്നു. ഇത്തരത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കുകയായിരുന്നു അധികൃതര്‍.
Post Your Comments