പാര്‍ക്കിങിന് സ്ഥലമില്ല ഒടുവിൽ ഡ്രൈവർ കാറുമായി കടയ്ക്കുള്ളിൽ. കിഴക്കന്‍ ചൈനയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാക്യാമറയിലെ ഈ ദൃശ്യങ്ങൾ ചൈനയിലെ പ്രമുഖ പത്രമായ ‘പീപ്പിള്‍സ് ഡെയ്ലി’ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്.
മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയ ഇയാൾ പാർക്കിങ്ങിന് സ്ഥലം ലഭിക്കാതെ വന്നതോടെയാണ് സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലേക്ക് കാര്‍ ഓടിച്ചുകയറ്റിയത്. ഇത് കണ്ട് ജീവനക്കാർ ആദ്യം ഭയന്നെങ്കിലും പിന്നീടവര്‍ സമാധാനത്തോടെ ഡ്രൈവര്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ എടുത്തുകൊടുക്കുന്നതിന്റെയും ബില്‍ നല്കി പണം വാങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റായതോടെ ഡ്രൈവറുടെ നടപടിയെ ന്യായീകരിച്ചും വിമര്‍ശിച്ചും ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയത്. വാഹനം നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാലാണ് ഡ്രൈവര്‍ക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന് ചിലർ പ്രതികരിച്ചപ്പോൾ , ഡ്രൈവറുടെ അഹന്തയായാണ് ഇതെന്ന് മറ്റ് ചിലർ പ്രതികരിച്ചു.
വീഡിയോ കാണാം
Post Your Comments