തിരുവനന്തപുരം: പുതുവൈപ്പ് പ്രതിഷേധത്തില്‍ ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരനായാട്ട് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം ആവശ്യപ്പെട്ടു. യതീഷ് ചന്ദ്ര പുതുവൈപ്പില്‍ പോയിട്ടില്ല. മാധ്യമങ്ങള്‍ രണ്ടു ദിവസം നടന്ന വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഈ സുരക്ഷ കണക്കിലെടുത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയതെന്നാണ് സെന്‍കുമാര്‍ പ്രതികരിച്ചത്. ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കാനം പറയുന്നു.
Post Your Comments