KeralaLatest NewsNews

ഗാസാ തെരുവ്: എൻ ഐ എ അന്വേഷണം ആരംഭിച്ചു

കാസര്‍കോഡ്: കാസര്‍കോഡ് നഗരസഭയിലെ അണങ്കൂര്‍ തുരുത്തിയിലുള്ള തെരുവിന്റെ പേര് മാറ്റി പാലസ്തീനിലെ ഗാസയുടെ പേരിട്ടതില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.നഗരസഭാ ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി ജുമാ മസ്ജിദ് റോഡിന്റെ ഉദ്ഘാടനവും നാമകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ എ.ജി.സി. ബഷീര്‍ ആണ് നിർവഹിച്ചത്. ചടങ്ങു മെയ് 26നായിരുന്നു.

റോഡിന്റെ പേര് മാറ്റുമ്പോഴുള്ള നടപടിക്രമങ്ങളൊന്നും നഗരസഭാ പാലിച്ചിട്ടില്ലെന്നാണ് ആരോപണം. .കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ യുവാക്കളിലധികവും കാസര്‍കോടു പടന്നയില്‍ നിന്നുള്ളവരാണ്. ഐ എസിലേക്ക് മലയാളി യുവാക്കളെ ആകര്‍ഷിച്ചവര്‍ക്ക് ഇപ്പോഴും ഈ മേഖലയില്‍ സ്വാധീനമുണ്ടോ എന്നാണു കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം.

കാസര്‍കോഡ് വേറെയും സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.കൗണ്‍സിലില്‍ പേരുമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരാറുണ്ടെന്നും എന്നാൽ ഇത് ചർച്ചയ്ക്കു വന്നില്ലെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് പി. രമേശ് പറഞ്ഞു. ചില പേരുമാറ്റങ്ങള്‍ കൗണ്‍സിലറിയാതെയും നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്തെ സമയം നഗരസഭയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button