63മത്തെ വയസ്സിലും പോള്‍ഡാന്‍സുമായി ഒരു മുത്തശ്ശി. ലിന്‍ ഡെല്ലാവോഡ എന്ന മുത്തശ്ശിയാണ് ഈ താരം. ഓസ്‌ട്രേലിയക്കാരിയാണ് ലിന്‍. ഏഴു വര്‍ഷം മുമ്ബാണ് പോള്‍ ഡാന്‍സിങ് പഠിക്കണമെന്ന ആഗ്രഹം ലിന് തോന്നുന്നത്. നൃത്തവുമായോ ജിംനാസ്റ്റിക്കുമായോ യാതൊരുവിധത്തിലുമുള്ള മുന്‍പരിചയം ഉള്ള ആളല്ല ലിന്‍. ഒപ്പം പഠിക്കാനുള്ളവരെല്ലാം യുവതികളായിരുന്നു. പഴഞ്ചന്‍ എന്നായിരുന്നു എനിക്ക് എന്നെ കുറിച്ചു തന്നെ തോന്നിയത്- ലിന്‍ പറയുന്നു. എന്നാല്‍ അധ്യാപികയുടെ പിന്തുണ ലഭിച്ചതോടെ ലിനിന് ആത്മവിശ്വാസമായി.
അറുപതാം പിറന്നാള്‍ ആഘോഷവേള അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പോള്‍ ഡാന്‍സിങ് പഠിക്കാന്‍ തുടങ്ങിയത്. ആഘോഷത്തിനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ അവതരിപ്പിക്കുക എന്നും വിചാരിച്ചിരുന്നു. മുത്തശ്ശിയുടെ പ്രകടനം കണ്ട് മൂന്നു കൊച്ചുമക്കളും അദ്ഭുതപ്പെട്ടു- ലിന്‍ പറയുന്നു. ശാരീരികമായും മാനസികമായും ചെറുപ്പം നിലനിര്‍ത്താന്‍ പോള്‍ ഡാന്‍സിങ് സഹായിച്ചിട്ടുണ്ടെന്നും ലിന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം പോള്‍ഡാന്‍സിന്റെ പല ശൈലികളും യാതൊരു വിഷമവും കൂടാതെ ചെയ്യാന്‍ ലിനിന് സാധിക്കുന്നുണ്ട്.
Post Your Comments