KeralaLatest NewsNews

ഭർത്താവ് വിദേശത്തുള്ള യുവതി പ്രസവിച്ചു, ദിവസങ്ങൾക്ക് ശേഷം കുഞ്ഞ് മരിച്ചനിലയിൽ ; പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കണ്ണൂര്‍ : ദുരൂഹസാഹചര്യത്തിൽ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് വളപട്ടണം പോലീസിന്റെ അന്വേഷണത്തില്‍ പുറത്തുവന്നത് അരുംകൊലയുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ്. വിദേശത്തുളള അഴീക്കോട് സ്വദേശിയുടെ ഭാര്യ രണ്ടാമത് ഗർഭിണിയാകുന്നു. എന്നാൽ ഭർത്താവ് വിദേശത്താണുള്ളത്. വീട്ടുകാരാണ് ഗര്‍ഭവിവരം ഭര്‍ത്താവിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ വിവരം പുറത്തായാല്‍ ഭര്‍ത്താവിന്റെ പിതാവാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പുറത്തുപറയുമെന്ന് യുവതി ഭീഷണിപ്പെടുത്തി. തുടർന്ന് കുഞ്ഞു ജനിച്ച ശേഷം കുഞ്ഞിന്റെ പിതൃത്വം ആരുടേതാണെന്ന് വെളിപ്പെടുത്തണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. യുവതി വഴങ്ങാതിരുന്നതോടെ ഡിഎന്‍ എ ടെസ്റ്റ് വേണമെന്ന ആവശ്യം യുവാവ് അറിയിച്ചു.

തുടർന്ന് പിറ്റേദിവസം താൻ എത്തുമെന്നും ഡിഎന്‍ എ ടെസ്റ്റ് നടത്താൻ ഒരുമിച്ച് പോകാമെന്നും യുവാവ് അറിയിച്ചു. ഒടുവില്‍ കാരണക്കാരിയായ കുഞ്ഞിനെ ഇല്ലാതാക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. മുലകൊടുക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കുഞ്ഞ് പുലര്‍ച്ചെ മരിച്ചുകിടക്കുന്നത് കണ്ട് സംശയം തോന്നിയ ഭര്‍ത്താവാണ് അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്. യുവതിയെ ചോദ്യം ചെയ്തതോടെ കൊലപാതകം പുറത്തുവന്നു. തുടര്‍ച്ചയായി പാലുകൊടുത്താല്‍ കുഞ്ഞിന് ശ്വാസം മുട്ടുമെന്ന് വേലക്കാരി മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ മനപൂർവം കുഞ്ഞിന് ഇവർ നിർബന്ധിച്ച് പാൽ നൽകുകയായിരുന്നു. വീട്ടില്‍ പണിക്കെത്തിയ യുവാവുമായി അടുപ്പത്തിലാകുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട് .കൊലപാതക കുറ്റം ചുമത്തി അറസ്റ്റുചെയ്ത യുവതി റിമാന്റിലാണ്. വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

shortlink

Post Your Comments


Back to top button