കുട്ടികൾ കളിക്കുന്ന സീസോ രണ്ട് കാറുകൾ തമ്മിലായാലോ? അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിൽ രണ്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി കാറുകള്‍ പത്ത് മീറ്റര്‍ ഉയരത്തിൽ സീസോ റൈഡ് ചെയ്യുന്ന വീഡിയോ ആണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്.
സീസോ ഉയരുന്നതിനും താഴുന്നതിനും അനുസരിച്ച് എസ്.യു.വി മുന്നോട്ടും പിന്നോട്ടും എടുത്ത് ബാലന്‍സ് നിലനിര്‍ത്തുന്ന രംഗംങ്ങളാണ് വീഡിയോയിലുള്ളത്. ഇരുവാഹനങ്ങളിലും ഡ്രൈവര്‍ക്കൊപ്പം സഹയാത്രികരും യാതൊരു ഭയവും കൂടാതെയാണ് രണ്ടു മിനിറ്റ് ദൈർഖ്യമുള്ള റൈഡ് പൂർത്തിയാക്കിയത്.
Post Your Comments