Latest NewsCinemaMollywoodMovie SongsEntertainment

മരിച്ചത് ഞാന്‍ അല്ല; വ്യാജ വാര്‍ത്തയ്ക്കെതിരെ സാജന്‍ പള്ളുരുത്തി

 

കഴിഞ്ഞ ദിവസം മിമിക്രി കലാകാരന്‍ കലാഭവന്‍ സാജന്‍ അന്തരിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച സാജന്‍റെ ചിത്രത്തിനു പകരം നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കുറച്ചു മണിക്കൂറുകളായി സാജന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരിക്കുകയാണ്.

കലാഭവന്‍ സാജന് പകരമാണ് മരിച്ചയാള്‍ സാജന്‍ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ സാജന്‍ രംഗത്തെത്തി. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ഈ വ്യാജ വാര്‍ത്ത കണ്ട് തന്നെ വിളിക്കുകയാണ്. മരിച്ചത് താനല്ലെന്നും ഈ വാര്‍ത്ത വിശ്വസിക്കരുതെന്നും സാജന്‍ പറയുന്നു.

”സുഹൃത്തുക്കളെ ഈ വാര്‍ത്തകള്‍ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് വന്നത്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമയുടെ ലൊക്കേഷനിലാണ്’- സാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button