തിരുവനന്തപുരം: പി.എസ്.സി വെബ്‌സൈറ്റ് ഈ ദിവസങ്ങളിൽ പ്രവര്‍ത്തന രഹിതമാകും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മൂന്നു ദിവസത്തേക്ക് പ്രവർത്തിക്കില്ല. ജൂണ്‍ 23,24,25 തീയതികളില്‍ ഓണ്‍ലൈന്‍ സേവനം പൂര്‍ണ്ണമായും നിര്‍ത്തിവയക്കും. പുതിയ സെര്‍വര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവർത്തന രഹിതമാക്കുന്നത്.
പുതിയ സെര്‍വര്‍ ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സൈറ്റിന്റെ വേഗം വര്‍ധിപ്പിക്കാനും സഹായകമാകും. നിലവിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രങ്ങളുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുന്നതും പരീക്ഷ നടത്തിപ്പും സെര്‍വര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പുനഃക്രമീകരിച്ചിട്ടുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ജൂണ്‍ 23 മുതല്‍ 25 വരെ നിര്‍ത്തിവച്ചു. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള അപേക്ഷ തിയതി ജൂണ്‍ 21 വരെ നീട്ടി.
Post Your Comments