ബെയ്ജിങ്: ചൈനയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം ആകാശചുഴിയില്‍പ്പെട്ട് 26 പേര്‍ക്ക് പരുക്ക്. ഇത് രണ്ടാം തവണയാണ് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുന്നത്. അപകടത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നു ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ‘വിമാനം രണ്ട് തവണ വലിയ ആകാശച്ചുഴിയില്‍ പെട്ടു. മൂന്ന് തവണ ചെറിയ തോതിലും ഈ അനുഭവം ഉണ്ടായി.
ഏതാണ്ട് പത്ത് മിനിറ്റോളം ഇത് നീണ്ടു നിന്നു.’ ഒരു യാത്രക്കാരനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പാരീസില്‍ നിന്ന് തെക്കുകിഴക്കന്‍ ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയന വിമാനമാണ് അപകടത്തില്‍ പെട്ടത്. എം.യു 774 വിമാനമാണ് ചുഴിയില്‍പ്പെട്ടത്.
യാത്രക്കാര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയതായി ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
എന്നാല്‍ പരിക്കുകള്‍ സംബന്ധിച്ച് സ്ഥീരീകരണം നല്‍കാന്‍ എയര്‍ലൈന്‍സ് തയ്യാറായിട്ടില്ല.
Post Your Comments