ബിഹാര്‍: ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. പണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെയും, ബന്ധുക്കളെയും വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ അശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് നിര്‍ഭയാ മോഡല്‍ കൂട്ടബലാത്സംഗം പുറം ലോകമറിയുന്നത്. പെണ്‍കുട്ടിയുടെ, കാലിലും, രഹസ്യ ഭാഗങ്ങളിലും മാരകമായി മുറിവേറ്റിട്ടുണ്ട്. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അക്രമിസംഘത്തിലെ ഒരാളെ കണ്ടെത്തിയതായാണ് വിവരം.
Post Your Comments