ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ഒത്തുച്ചേരല്‍ ഇനിയുണ്ടാകില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍. തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കില്ല. എന്നാല്‍, വിഷയാധിഷ്ഠിതമായി പ്രതിപക്ഷ ഐക്യത്തിന്റെ പൊതുവേദിയുടെ ഭാഗമാകാമെന്നും അഭിപ്രായം ഉയര്‍ന്നു.
കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ വേദിയുടെ ഭാഗമാകാന്‍ തയ്യാറാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇടത് ഐക്യം ശക്തിപ്പെടുത്തിക്കൊണ്ടുവേണം ഇത്തരം വിശാല വേദികളുടെ ഭാഗമാകാനെന്നും ദേശീയ കൗണ്‍സില്‍ വ്യക്തമാക്കി.
ദേശീയ കൗണ്‍സിലിനുമുന്നോടിയായി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ജനാധിപത്യ-മതേതര ഇടത് ശക്തികളുടെ വേദിക്കായി ആഹ്വാനം നടത്തിയിരുന്നു. അതേസമയം, ഇത് തിരഞ്ഞെടുപ്പ് സഖ്യമോ മുന്നണിയോ അല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ അകലം പാലിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
Post Your Comments