Latest NewsNewsInternational

കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാക്കാൻ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം

ഇസ്ലാമാബാദ്: കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ജമാഅത്ത് ഉദ്ധവ തലവന്റെ ആഹ്വാനം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന്‍ മാക്കി പാക് മാധ്യമങ്ങളോട് കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാണെന്ന പ്രചാരണം നടത്താന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

പേനയുടെ ശക്തിയും പരിചയവും ഉപയോഗിച്ച്‌ കശ്മീരിനായി അണിചേരണമെന്ന് ഫൈസാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാക്കി പത്രപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ജൂലായില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കി ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button