ഓവല്‍•ഐ.എസി.എസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 2.4 ഓവറില്‍ 6 റണ്‍സ് എടുക്കുന്നതിനിടെ രണ്ട വിക്കറ്റ് നഷ്ടമായി. പൂജ്യം റണ്‍സ് എടുത്ത രോഹിത് ശര്‍മയും 5റണ്‍സ് എടുത്ത നായകന് വിരാട് കൊഹ്ലിയുമാണ് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9.3 ഓവറില്‍ 38/2 എന്ന നിലയിലാണ്. 19 റണ്‍സ് എടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും, 5 റണ്‍സ് എടുത്ത യുവരാജ് സിംഗുമാണ് ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്തു. ഓപ്പണർ ഫഖർ സമാന്റെ കന്നി സെഞ്ചുറിയും അസർ അലിയുടെ അർധസെഞ്ചുറിയുമാണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.
ഫഖര്‍ 114 റണ്‍സില്‍ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ രവീന്ദ്ര ജഡേജയുടെ കയില് അവസാനിച്ചു. അസർ അലി(59) ഫഖറുമായുണ്ടായ ആശയക്കുഴപ്പത്തിൽ റണ്ണൗട്ടാകുകയായിരുന്നു. തുടര്‍ന്ന് എത്തിയ ബാബര്‍ അസര്‍ 46 റണ്‍സ് എടുത്ത് പുറത്തായി. ഷോഐബ് മാലിക്ക് 12 റണ്‍സില്‍ നില്ക്കുമ്പോള് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ജാദവ് പിടച്ചുപുറത്താക്കി. മൊഹമ്മദ് ഹഫീസ് പുറത്താകാതെ 57 റണ്‍സും ഇമാദ് വാസിം 25 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്നു മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. അശ്വിന് പരിക്കേറ്റതിനാൽ ഉമേഷ് യാദവ് കളിക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്തുകയായിരുന്നു. അശ്വിന് 10 ഓവറില്‍ 70 റണ്‍സ് ആണ് വഴങ്ങിയത്.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഫൈനലിനിറങ്ങിയത്. റുമാൻ റയീസിനെ ഒഴിവാക്കി പകരം ഫിറ്റ്നസ് വീണ്ടെടുത്ത മുഹമ്മദ് ആമിറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
Post Your Comments