Latest NewsNewsSports

ചാമ്പ്യന്‍സ് ട്രോഫി : തുടക്കം പതറുന്നു

ഓവല്‍•ഐ.എസി.എസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 2.4 ഓവറില്‍ 6 റണ്‍സ് എടുക്കുന്നതിനിടെ രണ്ട വിക്കറ്റ് നഷ്ടമായി. പൂജ്യം റണ്‍സ് എടുത്ത രോഹിത് ശര്‍മയും 5റണ്‍സ് എടുത്ത നായകന്‍ വിരാട് കൊഹ്‌ലിയുമാണ്‌ പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 9.3 ഓവറില്‍ 38/2 എന്ന നിലയിലാണ്. 19 റണ്‍സ് എടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും, 5 റണ്‍സ് എടുത്ത യുവരാജ് സിംഗുമാണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്തു. ഓ​പ്പ​ണ​ർ ഫ​ഖ​ർ സ​മാ​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യും അ​സ​ർ അ​ലി​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ഫഖര്‍ 114 റണ്‍സില്‍ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​ന്തി​ൽ ര​വീ​ന്ദ്ര ജ​ഡേ​ജയുടെ കയില്‍ അവസാനിച്ചു. അ​സ​ർ അ​ലി(59) ഫ​ഖ​റു​മാ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ റ​ണ്ണൗ​ട്ടാ​കുകയായിരുന്നു. തുടര്‍ന്ന് എത്തിയ ബാബര്‍ അസര്‍ 46 റണ്‍സ് എടുത്ത് പുറത്തായി. ഷോഐബ് മാലിക്ക് 12 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ജാദവ് പിടച്ചുപുറത്താക്കി. മൊഹമ്മദ്‌ ഹഫീസ് പുറത്താകാതെ 57 റണ്‍സും ഇമാദ് വാസിം 25 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ​നി​ന്നു മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ടീം ​ഇ​ന്ത്യ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​ശ്വി​ന് പ​രി​ക്കേ​റ്റ​തി​നാ​ൽ ഉ​മേ​ഷ് യാ​ദ​വ് ക​ളി​ക്കു​മെ​ന്ന് സൂ​ച​ന ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ ത​ന്നെ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. അശ്വിന്‍ 10 ഓവറില്‍ 70 റണ്‍സ് ആണ് വഴങ്ങിയത്.

ഒ​രു മാ​റ്റ​വു​മാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഫൈ​ന​ലി​നി​റ​ങ്ങി​യ​ത്. റു​മാ​ൻ റ​യീ​സി​നെ ഒ​ഴി​വാ​ക്കി പ​ക​രം ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത മു​ഹ​മ്മ​ദ് ആ​മി​റി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button