CinemaMollywoodMovie SongsEntertainment

ഫിലിംഫെയര്‍ അവാര്‍ഡ് മഞ്ജിമ മോഹന്

64ാമത് ജിയോ സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മലയാളിയായ മഞ്ജിമ മോഹന്‍ മികച്ച പുതുമുഖ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. ഗൗതം മേനോന്റെ അച്ചം എന്‍പത് മടമയട എന്ന തമിഴ് ചിത്രമാണ് മഞ്ജിമയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. അച്ചം എണ്‍പത് മടയമട മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു.

1998ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ജിമ മയില്‍പ്പീല് കാവ്, പ്രിയം, സാഫല്യം, തെങ്കാശിപ്പട്ടണം തുടങ്ങീ ചിത്രങ്ങളിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ മലായള സിനിമയില്‍ നായികയായി മഞ്ജിമ മോഹന്‍ അരങ്ങേറ്റം കുറിച്ചു. 14 വര്‍ഷത്തെ ഇടവേളക്ക്  ശേഷമാണ് മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ സിനിമാ ലോകത്ത് തിരികെയെത്തിയത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം സാഹസം ശ്വാസ സഗിപോ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ച  മഞ്ജിമ ഇപ്പോള്‍ തമിഴകത്ത് സജീവമാണ് മഞ്ജിമ. മഞ്ജിമ ഉദയനിഥി സ്റ്റാലില്‍ ചിത്രത്തിലും വിക്രം പ്രഭുവിനൊപ്പം സത്രിയനിലും താരം കാരാര്‍ ആയിട്ടുണ്ട്.

shortlink

Post Your Comments


Back to top button