തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന് ഡി.ജി.പി ജേക്കബ് തോമസ് കത്ത് നല്‍കി. അവധി തീരുന്ന സാഹചര്യത്തില്‍ തന്റെ പദവി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കിയത്.. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് അറിയിച്ചിട്ടില്ല. തിരിച്ചെത്തിയാല്‍ ഏത് പദവി വഹിക്കണമെന്ന് വ്യക്തമാക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്.
ഈ മാസം 19 നാണ് അദ്ദേഹം അവധി പൂര്‍ത്തിയാക്കി തിരികെ എത്തുന്നത്. അതേസമയം താന്‍ തിരിച്ചെത്തുമെന്ന് ഉറപ്പായതോടെ വിവാദം തലപൊക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. അവധിയില്‍ ആയിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞിരുന്നില്ല. തിരികെ എത്തുമെന്ന് ഉറപ്പായപ്പോഴാണ് വിവാദങ്ങള്‍. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments