ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി- റേഡിയേഷന്‍ മിസെെലിന്റെ ആദ്യ പരീക്ഷണം ഉടൻ നടക്കും.ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഈ മിസൈലിന് ശത്രുക്കളുടെ റഡാറുകൾ, ട്രാക്കിംഗ് സിസ്‌റ്റങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ എന്നിവ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. സുഖോയ്-30 എം.കെ.എെ പോർവിമാനത്തിൽ നിന്നും ആന്റി റേഡിയേഷൻ മിസെെൽ വിക്ഷേപിക്കാൻ സാധിക്കും.
ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനെെസേഷനാണ് ആദ്യപരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. യുദ്ധം നടക്കുമ്പോൾ സൈന്യത്തെ ഏറെ സഹായിക്കാൻ ഈ മിസൈലുകൾക്കാകും.
Post Your Comments