കോഴിക്കോട്: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ടയാൾ നൽകിയ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തള്ളി.കസബ സിഐ ബാബു പെരിങ്ങോത്തിനെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.സംഭവത്തിൽ കമ്മീഷൻ അസിസ്റ്റന്റ് കമ്മിഷണറിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു. തുടർന്നാണ് കേസ് തള്ളിയത്.
ടിപി കേസിലെ പ്രതികൾ ജയിലിൽ നിന്നു വിളിച്ച ആയിരത്തിലധികം ഫോൺ വിളികളിൽ ചിലതു പരാതിക്കാരനെയായിരുന്നെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.ഒന്നിലേറെ തവണ വിളിച്ചവരെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നു കമ്മീഷൻ കണ്ടെത്തി.മേലേ പാളയം ഭൈരഗിമട്ടിൽ ഉമാകാന്ത് മിശ്ര മഹാരാജ് സമർപ്പിച്ച പരാതിയാണു കമ്മീഷൻ തള്ളിയത്.
Post Your Comments