ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് കന്യാസ്ത്രീയെ അര്‍ധരാത്രിയില്‍ ട്രെയിനില്‍ നിന്നു വിളിച്ചിറക്കി പൊലീസ് കേസ് എടുത്തു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്ന പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്.
നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന പരാതി കളവാണെന്നു തെളിഞ്ഞതിനു പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തി സത്ന റെയില്‍വേ പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണവും തെറ്റാണെന്നിരിക്കേയാണ് സബ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഇടപെട്ട് മോചിപ്പിച്ച മലയാളി സിസ്റ്റര്‍ ബീന ജോസഫിനെതിരേയുള്ള പുതിയ നടപടി.
Post Your Comments