CinemaLatest News

പിറന്നാൾ ദിനത്തിൽ രജനികാന്ത് വെളിപ്പെടുത്തും ആ സത്യം

തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ജന്മദിന൦ കാത്തിരിക്കുകയാണ് ആരാധകരും തമിഴ് രാഷ്ട്രീയവും. കാരണം മറ്റൊന്നുമല്ല തന്റെ ജന്മദിനത്തിൽ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ചുള്ള തീരുമാനം അറിയിക്കും എന്നാണ് പുതിയ വാർത്ത. ഡിസംബർ 12 എന്ന ദിവസം തമിഴ് രാഷ്ട്രീയത്തിലും നിർണ്ണായകമായ ഒന്നാകും.

രാഷ്ട്രീയത്തിലേക്ക് താരം എത്തും എന്ന് തന്നെയാണ് സൂചന. കഴിഞ്ഞ മാസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം വരുമ്പോൾ വിളിക്കും അപ്പോൾ കാണണം എന്നായിരുന്നു രജനീകാന്ത് അറിയിച്ചത്. വർഷങ്ങൾക്കു മുൻപേ തന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയായിരുന്നു. എങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. എന്നാൽ ഇത്തവണ രണ്ടും കല്പിച്ചിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് രജനീകാന്ത് എന്നാണ് അറിയാൻ കഴിയുന്നത്.

കുടുംബത്തോടും സുഹൃത്തുക്കളോടും തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചർച്ച ചെയ്തു കഴിഞ്ഞു. ഇതാണ് അനുയോജ്യമായ സമയമെന്നും തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രജനിയെപോലെ ജനസമ്മതനായ ഒരാളുടെ സാന്നിധ്യ൦ ആവശ്യമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button