കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടന ഉത്സവ ലഹരിയിലാണ് കേരളം. മലയാളത്തൽ ആണ് മോഡി ആമുഖ പ്രസംഗം നടത്തിയത്.കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയെ നല്ല വാക്കുകൾ കൊണ്ട് പുകഴ്ത്തി. കേരളത്തിലെയും കൊച്ചിയിലേയും ജനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നു നായിഡു പറഞ്ഞു.
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്നതിനെ ക്കുറിച്ച് സംസ്ഥാന സർക്കാറിന് ഒരു സംശയവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടങ്ങിയത്.പ്രധാനമന്ത്രിക്ക് വളരെ അധികം തിരക്കുകളുണ്ടെങ്കിലും അദ്ദേഹം തന്നെ ഉദ്ഘാടകനാകണമെന്ന് തന്നെയായിരുന്നു കേരളം സർക്കാരിന്റെ ആഗ്രഹം എന്നും പിണറായി പറഞ്ഞു.വികസന കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും എപ്പോഴും അനുഭാവ പൂർണമായ നിലപാടുകളാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യൻ പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സഹായത്തിലൂടെ വികസനത്തിനായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.മെട്രോ ഉദ്ഘാടനവുമായി വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ നിരാശയാണ് ഉണ്ടായിട്ടുള്ളതെന്ന് പരോക്ഷമായി പ്രതിപക്ഷത്തിന് നേരെ വിമർശനവും ഉന്നയിച്ചു,
Post Your Comments